വികെ കൃഷ്ണന്റെ ആത്മഹത്യാശ്രമം സിപിഎം പ്രാദേശിക നേതൃത്വം വെട്ടിൽ കൃഷ്വിണൻ ഭാഗീയതയ്ക്ക് ഇരയെന്ന് ആരോപണം കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
കൊച്ചി: എളങ്കുന്നപ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.കൃഷ്ണൻ കായലിൽ ചാടിയ സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ കൃഷ്ണന്‍റെ സുഹൃത്തുക്കൾ. പാർട്ടിയിൽ നിന്ന് പുകച്ചുപുറത്താക്കാൻ എളങ്കുന്നപ്പുഴ ലോക്കൽകമ്മിറ്റി ശ്രമിക്കുന്നെന്നായിരുന്നു ആത്മഹത്യാ കുറിപ്പിലെ ആരോപണം.
വൈപ്പിനിലെ യാത്രാ ബോട്ടിൽ നിന്ന് കായലിൽ ചാടിയ വി കെ കൃഷ്ണനായി തെരച്ചിൽ തുടരുന്നതിനടെയാണ് സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രതിരോധത്തിലാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. എളങ്കുന്നപ്പുഴയിലെ വിഭാഗീയതായുടെ ഇരയാണ് കൃഷ്ണനെന്നും ഇതിൽ മനം നൊന്താണ് കായലിൽ ചാടിയതെന്നുമാണ് നിലവിലെ പഞ്ചായത്തംഗങ്ങൾ കൂടിയായ സുഹൃത്തുക്കൾ പറയുന്നത്. വി എസ് പക്ഷക്കാരനായ കൃഷ്ണൻ പാർടിയിൽ കടുത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. ആൽമഹത്യാക്കുറിപ്പിലെ കാര്യങ്ങളെല്ലാം സത്യമാണ്
വിഭാഗീയതയെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ സിപിഐയിൽ പോയെങ്കിലും കൃഷ്ണൻ സിപിഎമ്മിൽ തുടർന്നു. എന്നാൽ അവിശ്യാസത്തിലുടെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നഷ്ടമായപ്പോഴും പാർടിയിൽ നിന്ന് വേണ്ട പിന്തുണ കിട്ടിയില്ല. ആരോപണങ്ങളെ പ്രതിരോധിച്ച് സിപിഎമ്മും രംഗത്തെത്തി. എളങ്കുന്നപ്പുഴയിലെ വിഭാഗീയതയെക്കുറിച്ച് അറിയില്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. കാണാതായ കൃഷ്ണനായി മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പൊലീസും തിരച്ചിൽ തുടരുകയാണ്.
