രാത്രി എട്ട് മണിക്ക് ശേഷം മൂന്നാറിലെത്തുന്ന ബസുകള്‍ ടൗണിലേക്ക് പോകില്ല ജീവനക്കാര്‍ക്ക് നേരത്തെ വീട്ടില്‍ പോകാനാണെന്ന് ആരോപണം
ഇടുക്കി: ജീവനക്കാര്ക്ക് നേരത്തെ വീട്ടില് പോകണം, യാത്രക്കാരെ പെരുവഴിയില് ഇറക്കിവിട്ട് മൂന്നാര് കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ബസുകള്. മൂന്നാറിലെത്തുന്ന ബസുകള് ടൗണില് എത്തി യാത്രക്കാരെ ഇറക്കിയതിനു ശേഷം ഡിപ്പോയിലേക്കു പോകുന്നതാണ് രീതി. എന്നാല് രാത്രി എട്ട് മണിക്ക് ശേഷം മൂന്നാറിലെത്തുന്ന ബസുകളാണ് യാത്രക്കാരെ ടൗണിന് രണ്ടര കിലോമീറ്റര് അകലെയുള്ള പഴയ മൂന്നാറിലെ കെ.എസ്.ആര്.ടി സി ഡിപ്പോക്ക് സമീപം ഇറക്കി വിടുന്നത്.
ബസുകള് തകരാറായി, ട്രാഫിക് ബ്ലോക്കാണ് തുടങ്ങിയ ന്യായങ്ങള് പറഞ്ഞാണ് യാത്രക്കാരെ ഇറക്കി വിടുന്നത്. പിന്നീട് ഇതുവഴി വരുന്ന സ്വകാര്യ ബസുകളെയോ ഓട്ടോ റിക്ഷകളെയോ ആശ്രയിച്ചു വേണം സ്ത്രീകള് അടക്കമുള്ള യാത്രക്കാര് ടൗണിലേക്കെത്താന്. സംഭവം സ്ഥിരമായതോടെ കഴിഞ്ഞ ദിവസം ബസ്സിലെ യാത്രക്കാരന് പരാതിയുമായി സ്റ്റേഷന് മാസ്റ്ററെ സമീപിച്ചു.
പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്ന് അറിയിച്ചതോടെ ജീവനക്കാര് അനുരഞ്ജന ചര്ച്ചക്കായെത്തി. ഇതോടെയാണ് ചില ജീവനക്കാര്ക്ക് എട്ട് മണിക്ക് ശേഷമുള്ള ബസ്സുകളില് പോകേണ്ടതിനാലാണ് ബസ്സുകള് യാത്ര അവസാനിപ്പിക്കുന്നതെന്ന് തുറന്ന് പറഞ്ഞത്. ഡിപ്പോയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരുടെ ഈ അനീതിക്ക് കൂട്ട് നില്ക്കുകയാണെന്നാണ് യാത്രക്കാര് ആരോപിക്കുന്നത്..
