റോ റോ സര്‍വീസ് ലൈസന്‍സിന്‍റെ കാലാവധി കഴിഞ്ഞെന്ന് ആരോപണം
കൊച്ചി: കൊച്ചിയിലെ റോ റോ സർവ്വീസിന് ലൈസൻസില്ലെന്ന ആരോപണവുമായി നഗരസഭാപ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയെ യാത്രയിൽ പങ്കെടുപ്പിച്ചത് സുരക്ഷ ഒരുക്കാതെയെന്നും ആരോപണം. ലൈസന്സിന്റെ കാലാവധി നാല് മാസം മുമ്പ് അവസാനിച്ചെന്നും കെ.ജെ. ആന്റണി പറഞ്ഞു.
ഫോർട്ട് കൊച്ചി വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ സർവീസ് ഇന്നലെയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 16 കോടി രൂപ ചെലവിൽ കൊച്ചി കോർപ്പറേഷനാണ് റോറോ യാഥാർത്ഥ്യമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം റോറോ സർവീസ് തുടങ്ങിയത്.
