തിരുവനന്തപുരം:എംഎല്‍എ ഹോസ്റ്റലിലെ കാന്‍റീന്‍ ജീവനക്കാരനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ ക്കെതിരെയുള്ള കേസിലെ നടപടികൾ ഹൈക്കോടതി  സ്റ്റേ ചെയ്തു.

എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനു വിനാണ് മര്‍ദനമേറ്റത്. ഊണ് എത്തിക്കാന്‍ വൈകിയതിന്‍റെ പേരില്‍ പി.സി ജോര്‍ജ് മുഖത്ത് അടിച്ചു എന്നായിരുന്നു പരാതി.