കലാതിലകത്തെ മാറ്റി കേരള സര്‍വകലാശാല കലോല്‍സവം ഫലപ്രഖ്യാപനത്തില്‍ അപാകതയെന്ന് പരാതി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ അപ്പീലിലൂടെയാണ് ഫലം മാറിയതെന്ന് സംഘാടകര്‍

കൊല്ലം: കേരള സര്‍വകലാശാല കലോത്സവം സീരിയൽ താരം മഹാലക്ഷ്മിയെ കലാതിലകത്തിൽ നിന്ന് മാറ്റി. മാർ ഇവാനിയസിലെ രേഷ്മയാണ് കലാതിലകം. അപ്പീല്‍ കമ്മിറ്റിയുടേതാണ് തീരുമാനം.

ഇന്ന് പുലർച്ചെയോടെ സമാപിച്ച കേരള സര്‍വകലാശാല കലോല്‍സത്തില്‍ കലാതിലക പട്ടത്തെ ചൊല്ലി വലിയ പ്രതിഷേധമാണ് വേദിയിൽ ഉണ്ടായത്. സീരിയല്‍ നടിയെ കലാതിലകമാക്കാൻ വേണ്ടി, ഫലം പ്രഖ്യാപിച്ച ശേഷം ചില മത്സരയിനങ്ങളില്‍ തിരുത്ത് വരുത്തിയെന്നാണ് പരാതി. എന്നാല്‍ അപ്പീലിലൂടെയാണ് ഫലം മാറിയതെന്ന് സംഘാടകര്‍ അറിയിച്ചു.

കഥാപ്രസംഗത്തിൽ ഗ്രിഗോറിയൻ കൊളേജിലെ മെറിൻ ഒന്നാം സ്ഥാനത്തും, മാർ ഇവാനിയോഴ്സ് കോളേജിലെ റാണി രണ്ടാം സ്ഥാനത്തുമായിരുന്നു. പക്ഷേ ഇന്നലെ രാത്രി പ്രഖ്യാപിച്ച മത്സരഫലം ഇന്ന് പൂര്‍ണ്ണമായും മാറി മറിയുകയായിരുന്നു. ഇവാനിയോഴ്സ് കോളേജിലെ മഹാലക്ഷമി ഒന്നാം സ്ഥാനത്തും മെറിൻ രണ്ടും, റാണി മൂന്നും സ്ഥാനത്തുമായി മാറി. ആദ്യം റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ കുച്ചിപ്പുടിയിൽ ക്രൈസ്റ്റ് നഗർ കൊളേജിലെ ദിവ്യയായിരുന്നി ഒന്നാം സ്ഥാനത്ത്. പക്ഷേ കഥാപ്രസംഗം പോലെ മഹാലക്ഷ്മി ഒന്നാം സ്ഥാനത്തെത്തുകയും ദിവ്യ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് പുറത്താവുകയും ചെയ്യുകയായിരുന്നു.