ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ മുഹമ്മദ് ഹിലാല്‍ പ്രവേശനം നേടുന്നത്. പഠനം നടത്തണമെങ്കില്‍ താടി മീശ വടിച്ചുവരണമെന്ന് അധ്യാപകര്‍ നിര്‍ദ്ദേശിച്ചതായി ഹിലാല്‍ പറയുന്നു. എന്നാല്‍ നിര്‍ദ്ദേശം അനുസരിക്കാത്തതിന്റെ പേരില്‍ ക്ലാസില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് പറയുന്ന ഹിലാല്‍ പിന്നീട് സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ഇടപെടലിനെ തുടര്‍ന്നാണ് ക്ലാസില്‍ ഇരിക്കാന്‍ കഴിഞ്ഞതെന്നും വ്യക്തമാക്കുന്നു. തുടര്‍ന്ന് വന്ന കായികമത്സരങ്ങളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കിയെന്നും ഹിലാല്‍ പരാതിപ്പെടുന്നു.
ഗവര്‍ണ്ണര്‍ക്കും, വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയതായും ഹിലാല്‍ അറിയിച്ചു. അതേസമയം ഹിലാലിന്റെ ആരോപണത്തെക്കുറിച്ച് സര്‍വ്വകലാശാല അന്വേഷണം നടത്തുന്നുണ്ടെന്നും ഇതിന് ശേഷം മാത്രമേ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പറയാനാകൂവെന്നുമായിരുന്നു വൈസ്ചാന്‍സിലര്‍ ഡോ.മുഹമ്മദ് ബഷീറിന്റെ പ്രതികരണം.
