പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് യുഎഇയുടെ സഹായം വേണ്ടെന്ന കേന്ദ്രനിലപാട് കേരളത്തോടുള്ള വൈരാഗ്യപരമായ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു‍. യുഎഇ വാഗ്ദാനം ചെയ്ത ഈ തുക വാങ്ങാന്‍ അനുമതിയില്ലെങ്കില്‍ തത്തുല്യമായ തുക കേന്ദ്രം നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം:യുഎഇയുടെ സഹായം വാങ്ങരുതെന്ന് ആര്‍എസ്എസ് നിർദേശിച്ചെന്ന പ്രസ്താവന നുണയെന്ന് ബിജെപി. പ്രളയത്തിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. യുഎഇ ഇതുവരെ ഒരു സഹായവും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് യുഎഇയുടെ സഹായം വേണ്ടെന്ന കേന്ദ്രനിലപാട് കേരളത്തോടുള്ള വൈരാഗ്യപരമായ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു‍. യുഎഇ വാഗ്ദാനം ചെയ്ത ഈ തുക വാങ്ങാന്‍ അനുമതിയില്ലെങ്കില്‍ തത്തുല്യമായ തുക കേന്ദ്രം നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. കേരള നിയമസഭ ഇക്കാര്യത്തിൽ ഐക്യകണ്ടെന്ന പ്രമേയം പാസാക്കണം. പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും കോടിയേരി ആരോപിച്ചിരുന്നു.