വനിത മേജറും, കമാന്‍റോയും തമ്മില്‍ അവിഹിത ബന്ധം; സൈന്യത്തില്‍ നടപടി

First Published 2, Mar 2018, 11:03 AM IST
Alleged affair between two Army Majors lands them in trouble
Highlights
  • അവിഹിത ബന്ധത്തിന്‍റെ പേരില്‍ വനിത മേജര്‍ക്കും പുരുഷ കമാന്‍ഡോയ്ക്കും എതിരെ സൈന്യത്തിന്‍റെ നടപടി

ദില്ലി: അവിഹിത ബന്ധത്തിന്‍റെ പേരില്‍ വനിത മേജര്‍ക്കും പുരുഷ കമാന്‍ഡോയ്ക്കും എതിരെ സൈന്യത്തിന്‍റെ നടപടി. കമാന്‍റോയുടെ ഭാര്യ തെളിവ് സഹിതം നല്‍കിയ പരാതിയിലാണ് നടപടി. ഉത്തരമേഖലയിലെ സൈനിക യൂണിറ്റില്‍ ഉദ്യോഗസ്ഥയായ വനിതാ മേജറും സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോയുമാണ് നടപടിക്ക് വിധേയരായത്. കമാന്‍റോയുടെ ഭാര്യയുടെ പരാതിയില്‍ സൈന്യം നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ മേജറിന് കമാന്‍റോയുമായി വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.

ര്‍ത്താവുമായി വനിതാ ഓഫീസര്‍ക്കുള്ള അവിഹിത ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും ഭാര്യ പരാതിക്ക് ഒപ്പം സൈന്യത്തിന് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ചട്ടങ്ങള്‍ക്കും ധാര്‍മികതയ്ക്കും നിരക്കാത്തവിധത്തിലുള്ള പെരുമാറ്റങ്ങള്‍ ഈ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

സൈന്യത്തിന്റെ ജമ്മു കശ്മീര്‍ മേഖലയിലെ ഒരു യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെന്ന് സൈന്യത്തിന്റെ ഉത്തരമേഖലാ ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ മേഖലയിലുണ്ടായ സംഘര്‍ഷ സാഹചര്യം നേരിടുന്നതിനായി കശ്മീരിലേക്ക് നിയോഗിക്കപ്പെട്ട സംഘത്തിലാണ് നടപടിക്ക് വിധേയരായ സൈനികോദ്യോഗസ്ഥര്‍ ഉണ്ടായിരുന്നത്. നിരവധി സൈനിക നടപടികളില്‍ പങ്കാളിയായിട്ടുള്ള വനിതാ ഉദ്യോഗസ്ഥ പ്രവര്‍ത്തന മികവിന്‍റെ പേരില്‍ സൈനിക ബഹുമതികളും നേടിയിട്ടുണ്ട്.

loader