ത്രിപുര: കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ യുവാവിനെ അതിർത്തി രക്ഷാ സേന വെടി​വെച്ച്​ കൊന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ ബംഗ്ലാദേശ്​ അതിർത്തി ഗ്രാമത്തിലാണ്​ സംഭവമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

അരാബർ റഹ്​മാൻ എന്ന 38 കാരന്‍ യുവാവാണ്​ കൊല്ലപ്പെട്ടത്​. പെട്രോളിങ്ങി​നിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ഇയാള്‍ക്കു​നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സൈന്യത്തിന്‍റെ ആരോപണങ്ങൾ കൊല്ലപ്പെട്ടയാളുടെ കുടുംബം നിഷേധിക്കുന്നു. യുവാവ്​ നിരപരാധിയാണെന്നും സൈനിക​ർക്കെതിരെ പൊലീസിന്​ പരാതി നൽകിയതായും ബന്ധുക്കൾ പറയുന്നു.