കൊച്ചി:സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായ വൈദികര്‍ക്ക് സ്ഥലം മാറ്റം . സാമ്പത്തിക വിഭാഗം ചുമലയുള്ള ഫാദർ ജോഷി പുതുവയെ സ്ഥലം മാറ്റി. കർദിനാൾ ഹൗസിൽ നിന്നും കൊച്ചിയിലെ പള്ളിയിലേക്കാണ് സ്ഥലം മാറ്റം. ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടന് വിശ്രമ ജീവിതം നിർദേശിച്ചു. കർദിനാളിന് പിഴവ് പറ്റിയെന്ന് കണ്ടെത്തിയ സമിതി ചെയർമാനും സ്ഥലം മാറ്റം.

അതേസമയം എറണാകുളം അങ്കമാലി അതിരൂപതയില്‍ അധികാര കൈമാറ്റം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും. കർദിനാള്‍ ആലഞ്ചേരിയുടെ അധികാരമാണ് കൈമാറുന്നത്. ഭരണകാര്യങ്ങളുടെ ചുമതല ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിന് കൈമാറും.