മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ പോകരുത് എന്ന് നിര്‍ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് കടല്ക്ഷോഭത്തിന് സാധ്യത. മത്സ്യത്തൊഴിലാളികള് അടുത്ത 24 മണിക്കൂര് കടലില് പോകരുത് എന്ന് നിര്ദേശം. കാറ്റും ശക്തമാണ്. കേരളത്തില് ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്.
തെക്കന് ജില്ലകളായ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില് ശക്തമായ മഴയുണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് വേനല്മഴ തുടരുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നു. സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്കൈമെറ്റാണ് ഇക്കാര്യം അറിയച്ചത്. ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്ദ്ദം കാരണമാണ് കേരളത്തിലും തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലും ഈ ദിവസങ്ങളില് വേനല്മഴ പെയ്യുന്നത്.
