Asianet News MalayalamAsianet News Malayalam

അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി

alligation to teacher on assault minor students
Author
First Published Jul 12, 2017, 10:57 PM IST

കോഴിക്കോട്:  ചാത്തമംഗലത്ത് അധ്യാപകന്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ ഒന്‍പത് പേരെ പീഡിപ്പിച്ചതായി പരാതി.അധ്യാപകനെതിരെ മാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടില്ല. സ്കൂളിലെ പ്രധാന അധ്യാപികക്ക് വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു.

ഈ പരാതി അധ്യാപിക ചൈല്‍ഡ് ലൈന് കൈമാറി .ചൈല്‍ഡ് ലൈന്‍ മാവൂര്‍ പൊലീസില്‍ പരാതിപെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. വനിത സിഐ വിദ്യാര്‍ത്ഥിനികളുടേയും രക്ഷിതാക്കളുടേയും മൊഴി രേഖപ്പെടുത്തി.പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറിയെന്നും വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ വരാന്‍ മടിക്കുകയുമാണെന്നാണ് രക്ഷിതാക്കള്‍ പ്രധാന അധ്യാപികയ്ക്ക് നല്‍കിയ പരാതിയിലുള്ളത്.

കാരംമൂല സ്വദേശിയായ അധ്യാപകനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ മുന്‍പും ഇത്തരം പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ഡിഡിഇ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.ആരോപണ വിധേയനായ അധ്യാപകന്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു

Follow Us:
Download App:
  • android
  • ios