കേരളത്തിലെ ഏത് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചാലും അവിടെ തന്നെ മത്സരിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ പാര്‍ട്ടി ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഏത് സീറ്റില്‍ മത്സരിക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. ഇത് തന്‍റെ വ്യക്തിപരമായ തീരുമാനമല്ല. കേരളത്തിലെ ഏത് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചാലും അവിടെ തന്നെ മത്സരിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.