പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ എന്നിവരടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുത്തത്. 

അനില്‍ സിന്‍ഹ പദവി ഒഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് സിബിഐ തലപ്പത്തെ നിയമനം. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 1979 ബാച്ച് ഐപിഎസ്സുകാരനായ അലോക് കുമാര്‍ വര്‍മ്മ ആന്‍ഡമാന്‍ നിക്കോബറില്‍ ഐജിയായും പുതുച്ചേരി ഡിജിപിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.