രാജ്യത്ത് ദുരിതാശ്വാസത്തിന് ഒറ്റ മാനദണ്ഡം കേരളത്തിനായി മാറ്റാനാവില്ല
തിരുവനന്തപുരം: രാജ്യത്ത് ദുരിതാശ്വാസത്തിന് ഒറ്റ മാനദണ്ഡമാണുള്ളത്,കേരളത്തിനായി അത് മാറ്റാനാവില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് മന്ത്രിയുടെ പ്രതികരണം. ദുരിതാശ്വാസ ക്യാമ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണ്. കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ അപാകതയുണ്ടായി. കുട്ടനാട് പാക്കേജിനെക്കുറിച്ച് നിരവധി പരാതികളുണ്ട്. കുട്ടനാട് പാക്കേജില്‍ പുനപരിശോധന ആവശ്യമാണെന്നും കണ്ണന്താനം പറഞ്ഞു.
അതേസമയം കൈനകരയില്‍ പഞ്ചായത്തില്‍ അരിയടക്കമുള്ള സാധനങ്ങള്‍ എത്തിക്കാന്‍ പ്രത്യേക ബോട്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കും. നാളെ മുതല്‍ ബോട്ടില്‍ സാധനങ്ങള്‍ എത്തിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷ്യവിതരണത്തിലെ പ്രതിസന്ധി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കളക്ടറുടെ അറിയിപ്പ്.
