കുമ്പസാരം നിരോധിക്കണമെന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാട് സർക്കാരിന്റെ ഔദ്യോഗിക നിലപാട് അല്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. 

ദില്ലി: കുമ്പസാരം നിരോധിക്കണമെന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാട് സർക്കാരിന്റെ ഔദ്യോഗിക നിലപാട് അല്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ദേശിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ്മ പറഞ്ഞ നിലപാടുമായി കേന്ദ്ര സർക്കാരിന് ഒരു ബന്ധവും ഇല്ല.

കുമ്പസാരം നിരോധിക്കണമെന്നത് രേഖാ ശർമയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും കണ്ണന്താനം ഡൽഹിയിൽ വ്യക്തമാക്കി. മത വിശ്വാസങ്ങളിൽ നരേന്ദ്ര മോദി സർക്കാർ ഒരിക്കലും ഇടപെടില്ലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.