അമ്മ വെറും ഒരു സിനിമാ സംഘടന, കേരളത്തിന് ഒന്നും ചെയ്തിട്ടില്ല: കണ്ണന്താനം

തിരുവനന്തപുരം: 'അമ്മ'യെ വെറുമൊരു സിനിമാ സംഘടനയായി കണ്ടാൽ മതിയെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. "അമ്മ' കേരള സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിനെ തിരിച്ചെടുത്ത വിഷയം ഇത്ര പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതില്ലെന്നും അൽഫോൺസ് എഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി കൊടുത്തത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു. മിടുക്കരായ കേരള പോലീസ് അന്വേഷിച്ച് സത്യം കണ്ടെത്തട്ടെയെന്നും - അൽഫോൺസ്‌ കണ്ണന്താനം പറഞ്ഞു.