കണ്ണൂര്‍: നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെ കണ്ണൂരില്‍ നഴ്‌സുമാരുടെ സമരം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി. സമരം കാരണം നഴ്‌സുമാരുടെ കുറവുള്ള സ്വകാര്യ ആശുപത്രികളില്‍ ജില്ലയിലെ നഴ്‌സിംഗ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിന്യസിക്കും. 150 വിദ്യാര്‍ത്ഥികളെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നായി എത്തിക്കുക. സമരം കാരണം നഴ്‌സുമാരുടെ കുറവ് ആശുപത്രികളെ ബാധിക്കാതിരിക്കാന്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. സമരം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ജില്ലയില്‍ ജനകീയ സമിതിരൂപീകരിക്കാനും ജനകീയ മാര്‍ച്ചിനും ഐ.എന്‍.എ തീരുമാനിച്ചിരിക്കെയാണ് ഈ നടപടി. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും സമരം നിര്‍ത്തിവെച്ച് ചര്‍ച്ചക്കില്ലെന്ന നിലപാടായിരുന്നു ഐ.എന്‍.എ എടുത്തിരുന്നത്.