ആലുവ: ഗുണ്ടാ വിളയാട്ടം തുടര്‍ക്കഥയായ ആലുവയില്‍ പോലീസ് നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ക്വട്ടഷന്‍ സംഘാങ്ങളായ 19 പേരാണ് പിടിയിലായത്.
നഗരത്തില്‍ എടിഎം കൗണ്ടറുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങലിലെ കവര്‍ച്ചയും,ഗുണ്ടാ വിളയാട്ടവും കൂടിയ സാഹചര്യത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്.അടുത്ത കാലത്തായി 3 എടിഎം മോഷണം ശ്രമങ്ങളും,നാലോളം ഗുണ്ടാ ആക്രമണങ്ങളുമാണ് ആലുവയില്‍ നടന്നത്.പ്രത്യേകസംഘതിത്തെ നിയോഗിച്ചാണ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്.
മോഷണകേസുകളില്‍ നേരത്തെ അറസ്റ്റിലായവരെ നിരീക്ഷിച്ചും,ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയുമാമ് പോലീസ് അപ്രതീക്ഷിത നീക്കം നടത്തിയത്.കൂടാതം ഗുണ്ടാ ക്വട്ടേഷന്‍ സംഘാങ്ങങ്ങളെയും നീരീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന പരിശോധനയില്‍ വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞു വന്ന 19 പേരേയാണ് പിടിച്ചത്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരാനാണ് പോലീസിന്‍രെ തീരുമാനം
