ആലുവയിൽ ട്രെയിനിൽ നിന്ന് പുഴയിൽ വീണ  യുവതിയെ രക്ഷപ്പെടുത്തി

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്ന് പുഴയിൽ വീണ യുവതിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. രാവിലെ ഒമ്പതരയോടെ പെരിയാറിന് കുറുകെയുള്ള റെയിൽവെ പാലത്തിൽ വച്ച് ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. എറണാകുളം ബിലാസ്പൂര്‍ തീവണ്ടിയില്‍ നിന്നാണ് യുവതി വീണത്. പുഴക്ക് നടുവിലൂടെ തുഴഞ്ഞ് നീങ്ങുകയായിരുന്ന യുവതിയെ പാലത്തിലൂടെ നടന്നു പോയവരാണ് ആദ്യം കണ്ടത്. 

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും വഞ്ചിയിൽ എത്തി കരക്ക് കയറ്റുകയായിരുന്നു. ബിലാസ്പൂര്‍ സ്വദേശിയാണ് യുവതി. ഇവരെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.