ഇൗ തീരുമാനം നോട്ടുകളുടെ അടിവേരറുത്തു. ഇത് ബാങ്ക് അക്കൗണ്ടുകളെ ദുര്‍ബലമാക്കി. വിശ്വാസത്തിലന്നിയ സമ്പദ് വ്യവസ്ഥയെ മൊത്തമായി തകര്‍ത്തു. അതിനാലാണ് ഈ നയം ഏകാധിപത്യപരമാണെന്ന് പറയുന്നതെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. 

വിശ്വാസത്തിലൂന്നിയ സമ്പദ്‌വ്യവസ്ഥയെ ദുരന്തമാക്കുകയാണ ഈ തീരുമാനം ചെയ്തത്. അതിവേഗമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി അതിവേഗമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നത്. വിശ്വാസത്തിലൂന്നിയതായിരുന്നു ആ വളര്‍ച്ച. വാക്കു നല്‍കി അത് ലംഘിക്കുന്ന ഏകാധിപത്യ നയത്തിലൂടെ ഈ വിശ്വാസങ്ങളുടെ അടിവേരറുക്കുകയായിരുന്നു സര്‍ക്കാറെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. 

രാജ്യത്ത് കള്ളപ്പണമായി ആറു ശതമാനം മാത്രമാണ് ഉള്ളത്. ഇത് 10 ശതമാനത്തില്‍ കൂടില്ല. നോട്ടു നിരോധനം കൊണ്ട് ചെറിയ നേട്ടം മാത്രമാണ് ഉണ്ടാവുക എന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.

മുതലാളിത്തത്തിന്റെ ആരാധകനല്ല താനെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. എങ്കിലും വിശ്വാസമാണ് മുതലാളിത്തത്തിന്റെ ആധാരശില. ഇത് വിശ്വാസത്തിനുമെതിരാണ്. നാളെ വേണമെങ്കില്‍ ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടും സര്‍ക്കാരിന് നിര്‍ത്തിവെപ്പിക്കാന്‍ സാധിക്കും. തങ്ങള്‍ തട്ടിപ്പുകാരല്ലെന്ന് സ്വയം തെളിയിക്കേണ്ട ബാധ്യത ജനങ്ങള്‍ക്ക് വരുമെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.