ജിഷ വധക്കേസിലെ പ്രതിയായ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന്റെ മുഖം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ നാട്ടുകാരില്‍ പലര്‍ക്കും അത്ഭുതം. പലര്‍ക്കും കാലങ്ങളായി ഇയാളെ കണ്ടു പരിചയമുണ്ടായിരുന്നു. അമീര്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്തുളള കച്ചവടക്കാര്‍ക്ക് ഇയാള്‍ ചിരിപരിചിതനായിരുന്നു. ഇവരുടെ കടകളില്‍ നിന്നാണ് അമീര്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. ജിഷ കൊല്ലപ്പെട്ടതിനു ശേഷം അമീറിനെയും സുഹൃത്ത് അനാറിനെയും പ്രദേശത്ത് കാണുന്നുണ്ടായിരുന്നില്ല.ഇക്കാര്യം കുറുപ്പംപടി പൊലീസിനെ അറിയിച്ചിരുന്നതായും കച്ചവടക്കാര്‍ പറയുന്നു.

അമീറിന്റെ സുഹൃത്ത് സുജല്‍ വഴിയാണ് ഇയാള്‍ ലോഡ്ജില്‍ താമസമാക്കിയത്. അമീര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ ഇപ്പോള്‍ ഒരു അസം സ്വദേശി മാത്രമേ ഉള്ളൂ. ബാക്കിയുള്ളവർ അമീറിന്റെ അറസ്റ്റിനു ശേഷം ഇവിടെ നിന്ന് താമസം മാറ്റി.