ഇന്ത്യയോട് അടങ്ങാത്ത പ്രണയവുമായി ജീവിക്കുന്ന, ലാലേട്ടനെ സ്നേഹിക്കുന്ന മലയാളത്തില്‍ പാട്ട് പാടുന്ന കോട്നി കെയിനെ പരിചയപ്പെടാം.
മലയാളത്തെ സ്നേഹിക്കുന്ന കോട്നി കെയിന് എന്ന അമേരിക്കന്‍ യുവതിയുടെ കഥയാണിത്. മലയാളം പറയാനും മലയാളിയെ പോലെ വസ്ത്രം ധരിക്കാനും കേരളത്തില്‍ ജീവിക്കാനും ആഗ്രഹിക്കുന്ന ഒരു അമേരിക്കക്കാരി. അയോവയില്‍ ജനിച്ച് ഷിക്കാഗോയില്‍ ജീവിക്കുന്ന കോട്നി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് ഖാന്‍റെ സിനിമ കണ്ടതോടെയാണ് ഇന്ത്യയോടുള്ള പ്രണയം മൊട്ടിടുന്നത്. ഇന്ത്യയെ പ്രണയിക്കുന്ന, ലാലേട്ടനെ സ്നേഹിക്കുന്ന മലയാളത്തില്‍ പാട്ട് പാടുന്ന കോട്നി കെയിനെ പരിചയപ്പെടാം.

