നിപ്പ വൈറസ് പ്രതിരോധത്തിന് സംസ്ഥാന സർക്കാരിന് അമേരിക്കൻ സർവ്വകലാശാലയുടെ ആദരം.

തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധത്തിന് സംസ്ഥാന സർക്കാരിന് അമേരിക്കൻ സർവ്വകലാശാലയുടെ ആദരം. അമേരിക്കയിലെ ബാൾട്ടിമോർ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി അടുത്ത മാസം ആറാം തീയതി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയും ആദരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിപ്പ രണ്ടാമത്തെ രോഗിയിൽ തന്നെ സ്ഥീരികരിക്കുന്നതിനും അധികം വൈകാതെ നിയന്ത്രണവിധേയമാക്കുന്നതിനും പ്രതിരോധിച്ചതിനും സർക്കാർ സ്വീകരിച്ച നടപടികൾ ശ്രദ്ധേയമാണെന്ന് ബാൾട്ടിമോർ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി അധികൃതർ പറഞ്ഞു.