Asianet News MalayalamAsianet News Malayalam

ജിഷ കേസ് : കൊലപാതകം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് അമീര്‍ ഉള്‍ ഇസ്ലാം

amir repeats that he didnt kill any one
Author
Kochi, First Published Dec 13, 2017, 10:14 AM IST

കൊച്ചി: താന്‍ കൊലപാതകം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് അമീര്‍ ഉള്‍ ഇസ്ലാം. ജിഷ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി കോടതിയിലെത്തിക്കുമ്പോഴായിരുന്നു അമീര്‍ ഉള്‍ ഇസ്ലാമിന്റെ പ്രതികരണം.  

കൊലപാതകം, ബലാത്സംഗം, ബലാത്സംഘത്തെ തുടന്ന് കൊല നടക്കുകയോ മൃതപ്രായ ആക്കുകയോ ചെയ്യുക, കൊല നടത്താനുള്ള ഉദ്ദേശത്തോടെ അതിക്രമിച്ചു കടക്കൽ, രക്ഷപ്പെടാൻ കഴിയാതെ തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് അമീറിനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. തെളിവ് നശിപ്പിക്കലും ,എസ്.സ്, എസ്.ടി ആക്ടു പ്രകാരമുള്ള കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. 

Follow Us:
Download App:
  • android
  • ios