കർണാടകത്തിൽ സ്ഥാനാർത്ഥികളാരൊക്കെയെന്ന ചിത്രം ഇന്ന് വ്യക്തമാകും

ബെല്ലാരി:റെഡ്ഡി സഹോദരങ്ങൾക്കും അവരുടെ അടുപ്പക്കാർക്കും സീറ്റ് നൽകിയതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്കിടെ ബെല്ലാരിയിൽ ഇന്ന് നടത്താനിരുന്ന പ്രചാരണ പരിപാടികൾ അമിത് ഷാ റദ്ദാക്കി. റെഡ്ഡി സഹോദരങ്ങളുടെ കേന്ദ്രമായ ബെളളാരിയിൽ റോഡ് ഷോയും ഭാരവാഹികളുടെ യോഗവുമാണ് അമിത് ഷാ നിശ്ചയിച്ചിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

റെഡ്ഡി സഹോദരങ്ങളുമായി പാർട്ടിക്ക് ഒരു ബന്ധവുമുണ്ടാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടും സ്ഥാനാർത്ഥിപ്പട്ടികയിൽ അവരുടെ അടുപ്പക്കാർ ഇടംപിടിച്ചിരുന്നു. ഇത് പ്രചാരണവിഷയമായി ഉയർത്തിക്കൊണ്ടുവരികയാണ് കോൺഗ്രസ്.അതേ സമയം കർണാടകത്തിൽ സ്ഥാനാർത്ഥികളാരൊക്കെയെന്ന ചിത്രം ഇന്ന് വ്യക്തമാകും. പത്രിക പിൻവലിക്കാനുളള അവസാന തീയതി ഇന്നാണ്.സൂക്ഷ്മപരിശോധനയിൽ 277 പത്രികകൾ തളളി.