കർണാടകയിൽ ജനവിധി ബിജെപിക്കൊപ്പമായിരുന്നു സർക്കാർ ഉണ്ടാക്കാൻ അവകാശം ഉന്നയിച്ചതിൽ തെറ്റില്ല കര്‍ണാടക വിഷയത്തില്‍ അമിത് ഷാ

ദില്ലി: കർണാടകയിൽ ജനവിധി ബിജെപിക്കൊപ്പമായിരുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുമ്പ് ഉണ്ടായിരുന്ന 40 സീറ്റില്‍നിന്ന് 140 സീറ്റ് ബി ജെ പി നേടിയത് ഇതിന് തെളിവാണെന്ന് അമിത് ഷാ വ്യക്തമാക്കി. 

അതുകൊണ്ട് തന്നെ സർക്കാർ ഉണ്ടാക്കാൻ അവകാശം ഉന്നയിച്ചതിൽ തെറ്റില്ല. ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ചിട്ടേയില്ല. ഇതാണ് വസ്തുതയെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. 

ഓഡിയോ ടേപ്പുകൾ വ്യാജമെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നുണ്ട്. സുപ്രീം കോടതിയിലെ കേസിനെ സ്വാധീനിക്കാൻ വേണ്ടി മാത്രമാണ് ഈ പ്രചാരണം അഴിച്ചുവിട്ടതെന്നും അമിത് ഷാ.