ലക്ഷദ്വീപ്: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമം ജനാധിപത്യ സംസ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ലക്ഷദ്വീപിലെ കവരത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. 

ബിജെപിയെ താഴെതട്ടില്‍ ശക്തിപ്പെടുത്തുകയും ലക്ഷദ്വീപില്‍ നിന്ന് കുറഞ്ഞത് അയ്യായിരം പേരെയെങ്കിലും രണ്ട് വര്‍ഷത്തിനകം പാര്‍ട്ടിയില്‍ ചേര്‍ക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കവരത്തിയില്‍ ബൂത്ത് തല യോഗങ്ങളില്‍ അമിത് ഷാ പങ്കെടുത്തു.

മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച അമിത് ഷാ മത്സ്യത്തൊഴിലാളികളുമായും സംവദിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടെ അന്ത്രോത്ത് ദ്വീപില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും.