ശബരിമലയിലെ ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. കെ സുരേന്ദ്രനെയും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തത് ആ തെറ്റിദ്ധാരണയിലാണ്.

ദില്ലി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിശ്വാസത്തെ അടിച്ചമർത്താൻ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത്ഷായുടെ പ്രതികരണം.

സോവിയറ്റ് തടവുകാരെ പോലെ അയ്യപ്പഭക്തരോട് പെരുമാറാമെന്ന് പിണറായി കരുതേണ്ട. പെൺകുട്ടികളോടും അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Scroll to load tweet…

ശബരിമലയിലെ ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. കെ സുരേന്ദ്രനെയും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തത് ആ തെറ്റിദ്ധാരണയിലാണ്.

ഞങ്ങള്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തന്മാര്‍ക്കൊപ്പമാണ്. വൈകാരികമായ ഒരു പ്രശ്നത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്ന രീതി വളരെ നിരാശാജനകമാണെന്നും അമിത്ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Scroll to load tweet…