Asianet News MalayalamAsianet News Malayalam

ബംഗാളിൽ അമിത് ഷാ പറന്നിറങ്ങും; സ്വകാര്യ ഹെലിപാഡ് ഉപയോഗിക്കാന്‍ തീരുമാനം

ബംഗാളിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന അമിത്ഷാ സ്വകാര്യ ഹെലിപാഡ് ഉപയോഗിക്കും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അമിത് ഷായുടെ ഹെലികോപ്റ്റർ മാൾഡയിൽ ഇറക്കാനാവില്ലെന്ന് ജില്ലാഭാരണകൂടം അറിയിച്ചിരുന്നു.

Amit Shah use private helipad in  West Bengal
Author
West Bengal, First Published Jan 21, 2019, 9:08 PM IST

ദില്ലി: ബംഗാളിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന ബിജെപി അധ്യക്ഷൻ അമിത്ഷാ സ്വകാര്യ ഹെലിപാഡ് ഉപയോഗിക്കും. നേരത്തെ ജില്ലാ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള മാള്‍ഡയിലെ ഹെലിപാഡില്‍ ഇറങ്ങാന്‍ അമിത് ഷായ്ക്ക് അനുമതി നിഷേധിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹെലികോപ്റ്റർ മാൾഡയിൽ ഇറക്കാനാവില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. തുടർന്ന് ബി ജെ പിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തി. 

അമിത് ഷായുടെ ഹെലികോപ്റ്ററിന് മാള്‍ഡിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ സർക്കാരിന്‍റെ ഹെലികോപ്റ്ററുകൾ ഇവിടെ ഇറങ്ങുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ് വിമര്‍ശനമുയര്‍ത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് മാള്‍ഡയിലെ ഹെലിപാഡില്‍ ഇറങ്ങാന്‍ അമിത് ഷായ്ക്ക് അനുമതി നിഷേധിച്ചതെന്ന് മമതാ ബാനര്‍ജി വിശദീകരിച്ചു. പൊലീസ് നിർദേശിച്ചതനുസരിച്ച് തന്‍റെ ഹെലികോപ്റ്ററും കഴിഞ്ഞ ദിവസം മറ്റൊരിടത്താണ് ഇറക്കിയതെന്ന് മമത വിശദീകരിച്ചു. തുടര്‍ന്ന് സ്വകാര്യ ഹെലിപാഡ് ഉപയോഗിക്കാന്‍ ബി ജെ പി തീരുമാനിക്കുകയായിരുന്നു. 

മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വിജയമായതിനു പിന്നാലെയാണ് അമിത് ഷായേയും മോദിയേയും പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ ബി ജെ പി തീരുമാനിച്ചത്. കഴിഞ്ഞ മാസം ബംഗാളില്‍ ബി ജെ പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios