തിരുവനന്തപുരം: ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്ന് ക്ലിമ്മിസ് ബാവ. ഫാദര്‍ ഉഴുന്നാലിന്റെ മോചനവും കര്‍ഷക പ്രശ്‌നങ്ങളും ചര്‍ച്ചയായി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വന്നതായി ക്ലിമ്മിസ് ബാവ വ്യക്തമാക്കി.

