അമിത് ഷാ ജൂലൈ മൂന്നിന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടുത്ത മാസം മൂന്നിന് തിരുവനന്തപുരത്തെത്തും. ദക്ഷിണ കേരളത്തിലെ ആറ് ലോക്സഭ മണ്ഡലങ്ങളിലെ പാർട്ടി നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച്ച നടത്തും. ഒരു ദിവസത്തെ സന്ദർശനത്തിന് ശേഷം വൈകീട്ടോടെ അമിത് ഷാ മടങ്ങും. ചെങ്ങന്നൂരിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ദേശീയ നേതാക്കളായ എച്ച് രാജ , ബി എൽ സന്തോഷ് എന്നിവരും പങ്കെടുത്തു. പുതിയ സംസ്ഥാന അധ്യക്ഷനെക്കുറിച്ചുള്ള ചർച്ച യോഗത്തിലുണ്ടായില്ലെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു.
