മുംബൈ: ഈസ്റ്റ ഫിലിം സിറ്റിയോട് ചേര്‍ന്ന് അനധികൃതമായി ബംഗ്ലാവ് നിര്‍മാണം നടത്തിയതിന് അമിതാഭ് ബച്ചനടക്കം ആറ് പ്രമുഖര്‍ക്ക് മുംബൈ ബ്രിഹാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്.

പങ്കജ് ബാലാജി, സഞ്ജയ് വ്യാസ, ഹരീഷ് ഖണ്ഡേല്‍വല്‍, ഹാരിസ് ജഗത്യാനി, സംവിധായകന്‍ രാജ്കുമാര്‍ ഹീരാനി, റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പ് ഒബ്രോയ് റിയാട്ടി തുടങ്ങിയവര്‍ക്കാണ് ബച്ചനോടൊപ്പം നോട്ടീസ് നല്‍കിയിരിക്കുന്നത്.

പ്ലാനുകളില്‍ കൃത്രിമം കാണിച്ചു, ലിഫ്റ്റ് സ്ഥാപിച്ചതിലെ അപാകത, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണം തുടങ്ങിയ ചട്ടലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വിദഗ്ധ സംഘം പരിശോധിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നഗരസഭ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.