ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ളവരെ നരോദാ ഗാം കൂട്ടക്കൊല കേസിൽ സാക്ഷിയായി വിസ്തരിക്കാൻ അനുമതി. ബിജെപി നേതാവും മുൻ മന്ത്രിയുമായ മായ കോട്നാനിയുടെ അഭ്യർഥന മാനിച്ചാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി അനുമതി നൽകിയത്. മായാ കോട്നാനി വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കേയാണ് 2002 ഫെബ്രുവരിയിൽ ഗുജറാത്തിൽ കലാപമുണ്ടായത്. നരോദ ഗാമിൽ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്നാനി നിയമസഭയിൽ ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്നതിനായി അമിത് ഷാ ഉൾപ്പടെയുള്ളവരെ വിസ്തരിക്കണമെന്ന് അവർ ആവശ്യപെടുകയായിരുന്നു. ഇത്‌ കോടതി അംഗീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred