മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് മടങ്ങും. രാവിലെ ഏഴരക്ക് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം അമിത് ഷാ നിര്‍വ്വഹിക്കും. തൈക്കാട് പാര്‍ട്ടിയുടെ ബൂത്ത് പ്രസിഡണ്ടിന്റെ വീട്ടില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം രാജാജി നഗറില്‍ ബൂത്ത് കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് നേതാക്കളുമായി കൂടിക്കാഴ്ച തുടരും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയാകും ഷാ മടങ്ങുക.