ദില്ലി: കഴിഞ്ഞ തവണ വാമനജയന്തി നേര്‍ന്ന് വിവാദം സൃഷ്ടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇത്തവണ ഓണാശംസകളുമായി. ട്വിറ്ററിലൂടെയാണ് അമിത്ഷായുടെ ഓണാശംസ. കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. ഓണത്തെ വാമനജയന്തിയാണെന്ന സംഘപരിവാര്‍ വാദം ശക്തമാക്കുമ്പോഴാണ് കഴിഞ്ഞവര്‍ഷം അമിത് ഷാ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ ഫെയ്‌സ്ബുക്കിലൂടെ നേര്‍ന്നത്. 

Scroll to load tweet…

എന്നാല്‍ ഇത്തവണയാകട്ടെ കഥകളിയും അത്തവും നിലവിളക്കും നിറയുന്ന ചിത്രത്തിനൊപ്പം ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ എന്നും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നുമാണ് ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്.