Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ മാര്‍ഗ്ഗം മുടക്കി മമത; ബംഗാളിൽ ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങാൻ അനുമതിയില്ല

ബംഗാളിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്ടറിന് മാൾഡയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു

Amith shah's chopper denied permission to land in  Bengal
Author
Delhi, First Published Jan 21, 2019, 4:46 PM IST

ദില്ലി: ബംഗാളിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്ടറിന് മാൾഡയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ജില്ലാ ഭരണകൂടമാണ് അനുമതി നിഷേധിച്ചത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ ആഴ്ച്ച ഹെലികോപ്റ്റർ ഇറക്കാൻ അനുമതി നൽകാനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ സർക്കാരിന്‍റെ ഹെലികോപ്റ്ററുകൾ ഇവിടെ ഇറങ്ങുന്നുണ്ടെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വിജയമായതിനു പിന്നാലെയാണ് അമിത് ഷായേയും മോദിയേയും പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. കഴിഞ്ഞ മാസം ബംഗാളില്‍ ബി ജെ പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios