ജൂണ്‍ 24 ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള നടിമാരുടെ മെയില്‍ ലഭിച്ചെന്ന് 'അമ്മ'
കൊച്ചി: ദിലീപ് വിഷയം ചര്ച്ച ചെയ്യാന് ജനറല് ബോഡി യോഗം വിളിക്കണമെന്ന വനിതാ അംഗങ്ങളുടെ ആവശ്യത്തിന് മറുപടിയുമായി അഭിനേതാക്കളുടെ സംഘടന 'അമ്മ'. ജൂണ് 24 ന് നടന്ന ജനറല് ബോഡി യോഗത്തില് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള മെയില് ലഭിച്ചു. ആയതിനാല് അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില് വിഷയം ചര്ച്ച ചെയ്യാമെന്ന് ഉറപ്പ് നല്കിയിരിക്കുകയാണ് അമ്മ.
കേരളത്തില് ഇപ്പോളില്ലാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സൌകര്യവും പരിഗണിച്ച് ഉടനടി യോഗം വിളിക്കാമെന്നും 'അമ്മ' നടിമാര്ക്ക് അയച്ച മെയിലിലുണ്ട്. വീണ്ടും ജനറല് ബോഡി യോഗം വിളിക്കണമെന്നും 'അമ്മ'യുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് നടിമാരായ പാര്വതി,പദ്മപ്രിയ,രേവതി തുടങ്ങിയവരാണ് 'അമ്മ'യ്ക്ക് കത്തയച്ചത്.
