Asianet News MalayalamAsianet News Malayalam

കുവൈത്തിലെ പൊതുമാപ്പ്; എംബസി അധികൃതര്‍ വിരളടയാളം എടുത്ത് തുടങ്ങി

amnesty in kuwait Immigration Embassy
Author
First Published Feb 10, 2018, 1:31 AM IST

കുവൈത്ത്: കുവൈത്ത് പൊതുമാപ്പില്‍ എംബസി അധികൃതര്‍ വിരളടയാളം എടുത്ത് തുടങ്ങി. രേഖകള്‍ ഒന്നുമില്ലാത്തവരുടെ വിരലടയാളം എടുത്ത് പഴയ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണിതെന്ന് അധികൃതര്‍ അറിയിച്ചു. എംബസി അധികൃതരും, കുവൈത്ത് ഡെമസ്റ്റിക് ലേബര്‍ വിഭാഗവും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.

എംബസിയില്‍ നിന്ന് നല്‍കുന്ന ഔട്ട്പാസുകളില്‍ തുടക്കം മുതലേ ഡി.എല്‍.ഒയുടെ ക്ലീയറന്‍സും നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍, കുവൈത്ത് അധികൃതരുടെ പക്ഷം രേഖകള്‍ ഒന്നും ഇല്ലാത്തവരുടെ, വിരലടയാളം എടുത്ത് പഴയ വിവരങ്ങള്‍ ഇമിഗ്രേഷനില്‍ നിന്ന് ശേഖരിക്കണം. ഇത്തരത്തില്‍ നിരവധി ആളുകള്‍ എംബസി നല്‍കിയ ഔട്ട്പാസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്,എംബസി അധികൃതരുടെ ആവശ്യപ്രകാരമാണ് ഇമിഗ്രേഷന്‍ അധികൃതര്‍ സേവനം എംബസിയില്‍ വച്ചത്.

ഇത്തരത്തില്‍ വിരലടയാളം എടുക്കുന്നവര്‍ക്ക് തിരികെ കുവൈത്തിലെത്തുന്നതിന് വിലക്കില്ല. വിരലടയാളം അനുസരിച്ചു പുതിയ കോഡ് നമ്പര്‍ നല്‍കി അവര്‍ക്ക് ക്ലീയറന്‍സ് നല്‍കുന്നാണീത്. ഇതുവരെ ഔട്ട്പാസിന് 9000-അപേക്ഷകള്‍ വന്നതിതില്‍ 6500-ല്‍ അധികം ക്ലീയറനസ് അടക്കം എംബസിയില്‍ നിന്ന് കൊടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios