മാതാ അമൃതാനന്ദമയി മഠത്തിന് എല്ലാ തരം വരുമാനങ്ങളില്‍ നിന്നു നികുതി ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര ആദായനികുതിവകുപ്പിന്റെ അസാധാരണ ഉത്തരവ്. ഉത്തരവ് പ്രകാരം മഠത്തിന് കിട്ടുന്ന പലിശയും ലാഭവിഹിതവുമടക്കമുള്ള ഒരു വരുമാനത്തിനും അനന്തകാലത്തേക്ക് ടിഡിഎസ് നല്‍കേണ്ടതില്ല.
മാതാ അമൃതാനന്ദമയി മഠത്തിന് വിവിധ ബാങ്കുകളിലുള്ള നിക്ഷേപത്തിന് ആകെ ലഭിച്ച പലിശ അറുപത് കോടി എഴുപത്തിമൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് രൂപ . ഇത്രയും തുകയ്ക്ക് ആറു കോടി എഴുപത്തിമൂവായിരം രൂപ ടിഡിഎസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കണം എന്നാണ് ചട്ടം. ചാരിറ്റി ട്രസ്റ്റുകള്‍ക്ക് പിന്നീട് ആദായനികുതിവകുപ്പിന്റെ പ്രാദേശിക ഓഫിസില്‍ സത്യവാങ്മൂലം ഫയല്‍ചെയ്ത് തിരികെ കൈപ്പറ്റാം. എന്നാല്‍ ഇത് മറികടക്കാന്‍ അമൃതാനന്ദമയീ മഠം നേരത്തെ തന്നെ വഴി കണ്ടെത്തിയിരുന്നു. ആ ഉത്തരവിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെതാണ് ഈ അസാധാരണ ഉത്തരവ്. പ്രത്യക്ഷനികുതിബോര്‍ഡ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവനുസരിച്ച് അമൃതാനന്ദമയി മഠത്തിന്റെ നിക്ഷേപങ്ങളില്‍ നിന്നോ നഷ്ടപരിഹാരങ്ങളില്‍ നിന്നോവരുമാനസ്രോതസ്സില്‍ നിന്ന് നികുതി ഈടാക്കാന്‍ പാടില്ല. ബാങ്ക് പലിശ മാത്രമല്ല മ്യൂച്വല്‍ ഫണ്ടടക്കമുള്ള എല്ലാ വരുമാനങ്ങള്‍ക്കും ഈ ഉത്തരവ് ഇൻകം ടാക്സ് ആക്ടിലെ 10 23 സി ചട്ടം നില നില്ക്കുന്ന അനന്തകാലത്തേക്കാണ് ഉത്തരവ്. അസാധാരണമാണ് ഈ ഉത്തരവെന്ന് നികുതിവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ ഉത്തരവ് അമൃതാനന്ദമയി മഠം നേടി എടുത്തത്. രാജ്യത്ത് നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ചുള്ള ശ്രമം നടത്തുമ്പോഴാണ് ഒരു മതസ്ഥാപനം നിക്ഷേപിച്ച എഴുന്നൂറോളം കോടി രൂപയുടെ വരുമാനത്തിന് ടിഡിഎസ് ഇളവ് നല്‍കുന്നതെന്നോര്‍ക്കണം.
അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
