രണ്ട് ട്രെയിനുകളാണ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയതെന്നാണ് സൂചനകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന  പഞ്ചാബ് ഡിജിപിയുമായി സംസാരിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി.

പഞ്ചാബ്: അമൃത്‍സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറിയുണ്ടായ ദുരന്തത്തില്‍ മരണം അറുപത് കടന്നെന്ന് പൊലീസ്. ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. രണ്ട് ട്രെയിനുകളാണ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയതെന്നാണ് സൂചനകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന പഞ്ചാബ് ഡിജിപിയുമായി സംസാരിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി.

സർക്കാർ, സ്വാകാര്യ ആശുപത്രികളോട് സാജ്ജമായിരിക്കാൻ പഞ്ചാബ് സർക്കാര്‍ നിര്‍ദ്ദേശം നല്‍കി. അമൃത്സറിലെ ധോബി ഖട്ടില്‍ വൈകിട്ട് 6.30ഓടെയാണ് ദുരന്തം സംഭവിച്ചത്. ട്രാക്കിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടില്ല. എഴുനൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Scroll to load tweet…

സംഭവസ്ഥലത്ത് ജനങ്ങളുടെ വൻ പ്രതിഷേധ നടക്കുകയാണ്. അതേസമയം റെയിൽവേ ക്രോസിംഗ് അടയ്ക്കാത്തത് അപകടത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റെയിൽ മന്ത്രി പിയൂഷ് ഗോയൽ റെയിൽവേ ബോർഡ് ചെയർമാനോട് റിപ്പോർട്ട് തേടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തി. അതീവദുഖമെന്ന് നരേന്ദ്ര മോദിയും പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി.