കോഴിക്കോട്: പതിമൂന്നൂകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസില്‍ പ്രതികള്‍ക്ക് എഴുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കണ്ണാടിക്കള്‍ സ്വദേശികളായ ടി.കെ അശോകന്‍, നടമ്മല്‍ പ്രദീപന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.