ഡി.ജി.പിയുടെ പല പ്രവൃത്തിയോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. പിണറായി പറയുന്നത് ഏറ്റെടുക്കലല്ല പാര്‍ട്ടിയുടെ പണി. പൊലീസിന്റെ അത്തരം നിലപാടുകളെ അതിശക്തമായി വിമര്‍ശിക്കുന്നവരാണ് തങ്ങള്‍. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് പാര്‍ട്ടിയുടെ നയം. അത് പിണറായി വിജയന്റെയും നയമാണ്. അദ്ദേഹം മുഖ്യമന്ത്രിയായി അവിടെ പാര്‍ട്ടി ഏല്‍പ്പിച്ച ഒരു ജോലിയിലാണിരിക്കുന്നത്. അദ്ദേഹം പറയുന്നത് മുഴുവന്‍ പാര്‍ട്ടി ഏറ്റെടുക്കുകയല്ല. പാര്‍ട്ടി പറയുന്നത് അനുസരിച്ചുള്ള നിലപാടെടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ നിലപാട് അദ്ദേഹം സര്‍ക്കാറില്‍ നടപ്പാക്കും. പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിക്കുന്ന നിലപാട് ആരുടെങ്കിലും ഭാഗത്ത് നിന്നുണ്ടായാല്‍ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗാനത്തിന്റെ വിഷയത്തില്‍ ബലം പ്രയോഗിക്കരുതെന്ന് നിലപാട് എടുത്ത കമലിന്റെ വീട്ടുപടിക്കല്‍ പോയി ദേശീയഗാനം ആലപിച്ച ബി.ജെ.പി, ആര്‍.എസ്.എസുകാര്‍ ദേശീയ ഗാനത്തെ അപമാനിക്കുകയാണ് ചെയ്തത്. എന്തുകൊണ്ട് ഡി.ജി.പി ലോക്നാഥ്  ബെഹ്റ അവര്‍ക്കെതിരെ കേസെടുത്തില്ല എന്ന വിമര്‍ശനം ഞങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നേര്‍ക്കുനേര്‍ പരിപാടി ഇന്ന് രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്യും