'തെലങ്കാനയും ആന്ധ്രപ്രദേശും സഹോദരങ്ങളെ പോലെയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനിടയില്‍ വിഭജിച്ച് ഭരിക്കാനുള്ള തീരുമാനത്തിലാണ്. സംസ്ഥാനത്തിന്റെ നല്ല ഭാവി സ്വപ്‌നം കണ്ടാണ് ഞങ്ങള്‍ മോദിയെ പിന്തുണച്ചത്, എന്നാല്‍ മോദി ഞങ്ങളെ ചതിച്ചു' 

വിജയവാഡ: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗ് ദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവുമായി ചന്ദ്രബാബു നായിഡു രംഗത്ത്. 'വിഭജിച്ച് ഭരിക്കുക' എന്നതാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഭരണനയമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. 

'തെലങ്കാനയും ആന്ധ്രപ്രദേശും സഹോദരങ്ങളെ പോലെയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനിടയില്‍ വിഭജിച്ച് ഭരിക്കാനുള്ള തീരുമാനത്തിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഒട്ടും പരിഗണിക്കുന്നില്ല. സംസ്ഥാനത്തിന്റെ നല്ല ഭാവി സ്വപ്‌നം കണ്ടാണ് ഞങ്ങള്‍ മോദിയെ പിന്തുണച്ചത്, എന്നാല്‍ മോദി ഞങ്ങളെ ചതിച്ചു'- ചന്ദ്രബാബു നായിഡു പറഞ്ഞു. 

ബിജെപി, വൈ എസ് ആര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ടിഡിപിയെ തകര്‍ക്കാനുള്ള ശ്രമത്തിലാണെന്നും എന്നാല്‍ ജനത്തിന് സത്യമറിയാവുന്നതിവനാല്‍ ആ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.