അമരാവതി: ആന്ധ്രാപ്രദേശിലെ ആറ് മാസം മുമ്പ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ആന്ധ്രാപ്രദേശിലെ തിരുമലയിലായിരുന്നു സംഭവം. ഡിഎസ്പി ഡി.രാമഞ്ചനെയുലുവാണ് സ്ഥലം മാറ്റം ലഭിച്ച പരേതന്‍. തിരുമല സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് രാമഞ്ചനെയുലുവിനെ സ്ഥലം മാറ്റിയത്. പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഉത്തരവ്.

എന്നാല്‍, ആറു മാസങ്ങള്‍ക്കു മുമ്പാണ് രാമഞ്ചനെയുലു മരണപ്പെട്ടിരുന്നു. ഭവം വിവാദമായതോടെ സംസ്ഥാന പൊലീസ് മേധാവി നന്ദുരു സാമ്പശിവ റാവു അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഥലമാറ്റ ഉത്തരവ് തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കുണ്ടായ പിഴവാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്നാണ് വിശദീകരണം. തെറ്റു മനസിലായതോടെ ഇത് തിരുത്തുകയും ചെയ്തതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച അമരാവതിയില്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് 16 ഡിഎസ്പിമാരുടെ സ്ഥലം മാറ്റം അംഗീകരിച്ചത്.