കൊച്ചി: വീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ  പറവൂര്‍  പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാ സ്വദേശിയായ ബാവജനാണ് പിടിയിലായത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കൊടുങ്ങല്ലൂരില്‍ വാടകക്ക് താമസിച്ചുവരികയാണ് ബാവജന്‍. വീടുകള്‍ കയറിയിറങ്ങി കത്തി മൂര്‍ച്ച കൂട്ടുന്ന ജോലിയാണ് ഇയാള്‍ക്ക്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ജോലിക്കെത്തിയപ്പോഴാണ് വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചത്. പുത്തന്‍വേലിക്കരയിലെ തുരുത്തൂരിലാണ് സംഭവം. വീടിന് പിന്നിലെത്തിയ ഇയാള്‍ വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. ബഹളം കേട്ട് ഒടിയെയത്തിയ നാട്ടുകാര്‍ ഉടന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പറവൂര്‍ കോടതി ബാവജനെ റിമാന്‍ഡ് ചെയ്തു.