ഡമാസ്‌കസ്: യുദ്ധഭൂമിയിലെ ഏയ്ഞ്ചലീന ജോളിയെന്നറയപ്പെട്ടിരുന്ന പട്ടാള സുന്ദരി വീരമൃത്യവരിച്ചു. 22 കാരിയായ കുര്‍ദിഷ് പട്ടാളക്കാരി ഏഷ്യ റംസാന്‍ അന്റാര്‍ ആണ് ഐഎസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. 

വടക്കന്‍ സിറിയയില്‍ ഐഎസുമായി കുര്‍ദ്ദികള്‍ നടത്തിയ പോരാട്ടത്തില്‍ ഇവര്‍ സജീവ പങ്കാളിയായിരുന്നു. കൂടാതെ കുര്‍ദിഷ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉന്നത പോരാളിയുമായിരുന്നു. ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ രക്തസാക്ഷിയാണ് താനെന്ന് വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്‍ദിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അന്റാര്‍ വിവരിച്ചിരുന്നു. 

1996ല്‍ ജനിച്ച അന്റാര്‍ 2014 ല്‍ ആണ് കുര്‍ദ്ദിഷ് സേനയില്‍ ചേര്‍ന്നത്. കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ കുര്‍ദ്ദീഷുകള്‍ ഏഷ്യയുടെ മരണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.