സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെ 2 പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്‍മേലും അന്ന് തീരുമാനമുണ്ടാകും. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. 2012ല്‍ മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് ഗൂഡാലോചനക്കുറ്റം ചുമത്തി മണിക്കെതിരെ കേസെടുത്തത്.