കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാ​ലോ​ച​ന ആ​ദ്യ​മാ​യി​ ന​ട​ന്ന​ത് അ​ബാ​ദ് പ്ലാ​സ ഹോ​ട്ട​ലി​ലെ നൂറ്റിപത്താമത്തെ മു​റി​യി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 2013 ൽ ​ആ​ണ് ദി​ലീ​പും പ​ൾ​സ​ർ സു​നി​യും ഈ ​ഹോ​ട്ട​ൽ​മു​റി​യി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത്. അ​മ്മ​യു​ടെ സ്റ്റേ​ജ് ഷോ​യു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ഗൂ​ഢാ​ലോ​ച​ന​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഹോ​ട്ട​ലി​ൽ ന​ട​നെ​യെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ നടന്‍ ദിലീപ് പലതവണ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴും ഒരു പ്രതികരണത്തിനും തയ്യാറാവാതെ മൗനം പാലിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം കൊച്ചി അബാദ് പ്ലാസയിലെത്തിയപ്പോള്‍ അവിടെ നിന്ന് തത്സമയം വാര്‍ത്ത നല്‍കുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജിനോടാണ് അറസ്റ്റിലായ ശേഷം ആകെ ദിലീപ് പ്രതികരിച്ചത്. അത് ഇങ്ങനെയായിരുന്നു.

ദിലീപിന്റെ പ്രതികരണത്തോട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജിന്റെ മറുപടി...

ദിലിപ് എന്റെ മുന്നില്‍ ഇപ്പോള്‍ 
120(ബി) ഗുഢാലോചന - കുറഞ്ഞത്‌ 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് / പിഴ
346 അന്യായമായി തടങ്കല്‍ - 3 വര്‍ഷം വരെ തടവ് 
366 തട്ടികൊണ്ട് പോകല്‍ - 1 വര്‍ഷം തടവ് 
376(ഡി) ബലാത്സംഗം - ജീവപര്യന്തം വരെ തടവ് 
506(1) മരണഭയമുണ്ടാക്കി ഭിഷണി - 2 വര്‍ഷം തടവ് 
201 തെളിവ് നശിപ്പിക്കല്‍ 
212 തെളിവ് നശിപ്പിക്കല്‍ 
34 കുറ്റകൃത്യം നടത്താന്‍ സംഘം ചേരല്‍ ‍- 2 വര്‍ഷം 
66(e) ഐ.ടി ആക്ട് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തല്‍ - 3 വര്‍ഷം തടവ് 
66(a) ഐ.ടി ആക്ട് പകര്‍ത്തിയ ദൃശ്യം കൈമാറല്‍ - വര്‍ഷം തടവ് 

ഇത്രയും വകുപ്പുകള്‍ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്ത ഒരാളാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സുനില്‍ കുമാറും ദിലീപും ഗുഢാലോചന നടത്തിയ മുറിയിലേക്ക് അയാളെ കൊണ്ടു വരികയാണ്‌. ഞാന്‍ മാത്രം മുന്നില്‍. ഗുഢാലോചന നടത്തിയെന്ന് പോലീസ് പറയുന്ന മുറിയിലേക്ക് ദിലിപിനെ എത്തിക്കുന്നു എന്ന് റണ്ണിംഗ് കമന്ററി എന്റെ ലൈവ്. അതു കേട്ട ദിലീപിന്റെ കമന്റ്‌ ആണ് 'ചേട്ടാ വായില്‍ തോന്നിയത് പറയാതെ' എന്ന്. അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സൈലന്‍സ് ഞാന്‍ കൊടുത്തപ്പോഴേക്കും ഒന്നും പറയാതെ റൂമിലേക്ക്‌. തിരിച്ചിറങ്ങുമ്പോഴും ചോദ്യങ്ങളും മൈക്കും ദിലിപിന് മുന്നിലെത്തി. തൊഴുതു മടങ്ങുകയായിരുന്നു. ഏഴ് മണി ലൈവില്‍ അക്കാര്യം ഉണ്ട്.

അതുകൊണ്ട് ദിലീപ് ഫാന്‍സ്, എന്റെ ചോദ്യങ്ങള്‍ അവസാനിപ്പിക്കുന്നില്ല. തുടര്‍ന്നും ചെറു നിമിഷത്തിലും ചോദിച്ചുകൊണ്ടിരിക്കും. അത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല. നിങ്ങളെ അലോസരപ്പെടുത്തിയാലും ശരി. ആ പെണ്‍കുട്ടിയുടെ നീതിയ്‌ക്ക് വേണ്ടി കൂടിയാണ് സര്‍...
ഞാന്‍ ഇവിടെ ഉണ്ട്
അഞ്ജുരാജ്