ദില്ലി: സിപിഐ നേതാവ് ആനി രാജക്ക് നേരെ ആക്രമണം. ദില്ലിയിലെ കട്പുത്തലിയില്‍ വച്ചായിരുന്നു ആക്രമണം. കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആനി രാജ. ഗുണ്ടാസംഘം ആനി രാജയെ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. 

ആക്രമണത്തെ തുടര്‍ന്ന് കൈക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി സിപിഐ രംഗത്ത് എത്തി. ആനി രാജയെ അക്രമികള്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസ് നോക്കിനിന്നെന്നാണ് സിപിഐ ആരോപിച്ചു.